വേങ്ങര: മാസ്റ്റേഴ്സ് സ്പോർട്സ് ആൻഡ് ഗെയിംസ് ജില്ലാ ചാമ്പ്യൻഷിപ്പ് സബാഹ് സ്ക്വയറിൽ മാസ്റ്റേഴ്സ് മലപ്പുറം ജില്ലാ രക്ഷാധികാരി സബാഹ് കുണ്ടുപുഴക്കലും നാഷണൽ ഗെയിംസ് മെഡൽ വിന്നർ അമ്പിളി തോമസും,മാസ്റ്റേഴ്സ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദും ചേർന്നു പതാക ഉയർത്തി.
പി കെ അസ്ലു , നഹീം ചേറൂർ, അസീസ് ഹാജി പങ്കെടുത്തു. വടം വലി മത്സരത്തില്‍ കൊണ്ടോട്ടി ബ്ലോക്കിനെ പരാജയപ്പെടുത്തി വേങ്ങര ബ്ലോക്ക് ചാമ്പ്യന്മാരായി.
സ്റ്റേറ്റ് ചാംപ്യൻഷിപ് ഡിസംബർ 26,27,28 തിയ്യതികളിലായി പാലക്കാട്ടും ആൾഇന്ത്യ ചാംപ്യൻഷിപ് 2026 ജനുവരി 30,31, ഫെബ്രുവരി 1,2,തി യ്യതികളിലായി രാജസ്ഥാനിലെ അജ്മീരിലും നടക്കും.