ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 141 -ാം ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

എ ആർ നഗർ: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ കോൺഗ്രസ്സിൻ്റെ 141 -ാം ജന്മദിനാഘോഷ പരിപാടി ഭീമൻ കേക്ക് മുറിച്ച് ആഘേഷിച്ചു. വേങ്ങര  നിയോജക മണ്ഡലം പ്രസിഡൻ്റ് മൊയ്ദീൻകുട്ടി മാട്ടറ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസതെങ്ങിലാൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 

മുസ്തഫ പുള്ളിശ്ശേരി,പി കെ മുസ ഹാജി , കാവുങ്ങൽ അബ്ദുറഹിമാൻ, നിയോജക മണ്ഡലം ഭാരവാഹികളായ കോയ കെ വി, റാഫി കൊളക്കാട്ടിൽ, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ സ്വാഗതവും ഫൈസൽ കാരാടൻ നന്ദയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}