മഞ്ചേരി: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്കി കീഴില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിയും ശാക്തീകരണവും ലക്ഷ്യം വെച്ച് സംസാര, ശ്രവണ പരിമിതിയുള്ള വിഭാഗം ആളുകളെ പങ്കെടുപ്പിച്ച് ട്യൂണ്‍ ഓഫ് സൈലന്‍സ് സൈന്‍ ലാംഗ്വേജ് സ്പിരിച്വല്‍ ക്യാമ്പ് സമാപിച്ചു. മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ്
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫി മുഖ്യാതിഥിയായി. ബ്രേക്കിംഗ് ദി സൈലന്‍സ്, സെലിബ്രേറ്റിംഗ് സൈന്‍ ലാംഗ്വേജ് ആന്‍ഡ് എക്‌സ്പ്രഷന്‍, ദി സൈലന്റ് സിംഫണി, വേവ് ഇന്‍സ്പിരേഷന്‍ തുടങ്ങിയ സെഷനുകള്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി,
ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുര്‍ത്തള ശിഹാബ് സഖാഫി, സെക്രട്ടറി പി. ടി. നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റ് അംഗം പി.പി മുജീബുറഹമൻ വടക്കെമണ്ണ, ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അംഗങ്ങാളായ സുലൈമാന്‍ ജൗഹരി മുസ്തഫ ലത്തീഫി പരിപാടിയില്‍ സംബന്ധിച്ചു.