അരീക്കുളം: വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അബ്ദുൽ മജീദ് എ.കെയെ വിജയിപ്പിക്കുന്നതിനായി നടത്തിയ കൺവെൻഷൻ വാർഡിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൺവെൻഷൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും മലപ്പുറം ജില്ല പഞ്ചായത്ത് വേങ്ങര ഡിവിഷനിലേക്ക് ജനവിധി തേടുന്ന പി കെ അസ് ലു സാഹിബ് ഉദ്ഘാടനം ചെയ്തു. സിടി മുനീർ സ്വാഗതവും മുള്ളൻ ഹംസ അധ്യക്ഷതയും വഹിച്ചു.
വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, വേങ്ങര പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി വി ഇക്ബാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം ടി അസൈനാർ ഫൈസൽ, വനിതാ ലീഗ് വേങ്ങര മണ്ഡലം പ്രസിഡണ്ട് സമീറ പുളിക്കൽ, വാർഡ് മെമ്പർ എ കെ സലിം, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസർ, വാർഡ് മെമ്പർ ഹസീന ബാനു സി പി, കാട്ടി മുഹമ്മദ് കുട്ടി, മുഹമ്മദലി പറമ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹസീബ് പി നന്ദി പറഞ്ഞു.
കൺവെൻഷനിൽ കഴിഞ്ഞ അഞ്ചുവർഷം കാലയളവിൽ വേങ്ങര പഞ്ചായത്തിൽ നിന്നും മാത്രം മൂന്ന് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ വാർഡ് മെമ്പർ ഹാസിന ബാനു സിപി യെ ആദരിച്ചു.
കാട്ടി മുഹമ്മദ് കുട്ടി ചെയർമാനും സി ടി മുനീർ കൺവീനറുമായ പതിനൊന്നാം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.