കാരാത്തോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് ചേറൂർ ഡിവിഷൻ എൻ ഡി എ സ്ഥാനാർഥി സിന്ധു പുഴമ്മൽ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കാരാത്തോട് ഡിവിഷനിൽ ജനവിധി തേടുന്ന എ.പി ഉണ്ണി എന്നിവർ കാരാത്തോട് ഭാഗത്ത് പര്യടനം നടത്തി.
ബി.ജെ.പി പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.എം മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം സാബു, സി. വിനോദ് കുമാർ, പി. വേലായുധൻ, കെ.കുമാരൻ കുട്ടി, എ. ബാലകൃഷ്ണൻ, എം.കൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥികളെ അനുഗമിച്ചു.