ഏആർനഗർ: കക്കാടംപുറം വാർഡ് 11 യു ഡി എഫ് സ്ഥാനാർത്ഥി കെ.സി മുഹമ്മത് കുട്ടിയുടെ വഹാന പ്രചരണ ജാഥയുടെ ഉദ്ഘാടനം കക്കാടംപുറം അങ്ങാടിയിൽ വെച്ച് ദമാം മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് കെ.പി ഹുസൈൻ സാഹിബ് നിർവ്വഹിച്ചു.
വേങ്ങര മണ്ഡലം ദമാം കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി അബ്ദു സമദ്, പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റ് അരിക്കൻ റസാഖ്, വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് സെക്രട്ടറി മുനീർ വിലാശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.കെ സക്കരിയ, സ്ഥാനർത്ഥി കെ.സി മുഹമ്മദ് കുട്ടി, വാർഡ് മുസ് ലിം ലീഗ് ഭാരവാഹികളായ അരീക്കൻ കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു, മെയ്തീൻ കുട്ടി കോതോരി, കെ.എം റിയാസ്, കെ.സി ഹംസ, കെ.സി സലിം, അഷറഫ് പാവിൽ, ഷംസു പാലത്തിങ്ങൽ, വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ അരീക്കൻ അൻവർ വാഫി , കെ.എം റഹിം, സഫ്വാൻ ചുക്കാൻ എന്നിവർ പ്രസംഗിച്ചു.