കുറ്റാളൂർ: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ്. ഊരകം കീഴ്മുറി കുറ്റാളൂർ സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ദിനാചരണത്തിൽ പങ്കാളികളാകാനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് മത്സരം നടത്തിയത്.
പ്രധാന അധ്യാപകൻ സുലൈമാൻ യു. മത്സരം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് നൽകേണ്ട പ്രത്യേക പരിഗണനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചിത്രരചന മത്സരത്തിന് ഷൈനി ടീച്ചർ നേതൃത്വം നൽകി. കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി മറ്റ് പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.