കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

ഊരകം: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനും മൊകേരി യു പി സ്കൂൾ അധ്യാപകനുമായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. 

ചടങ്ങ് ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി ഉദ്ഘാടനം ചെയ്തു. ബിജെപി ഊരകം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ, പറക്കാടൻ നീലകണ്ഠൻ, കെ.കെ. ചന്ദ്രൻ, എം. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}