വേങ്ങര: മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് വേങ്ങര (ബോയ്സ് ഹൈസ്കൂൾ) കോംബൗണ്ടിൽ സ്ഥാപിക്കാനുള്ള 10 വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്ത വേങ്ങര അൽസലാമ ഹോസ്പിറ്റലിന്റെ ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടിയിൽ നിന്ന് പ്രിൻസിപ്പാൾ പ്രേം ഭാസും വിദ്യാർത്ഥികളും ചേർന്ന് ഏറ്റ് വാങ്ങി.
ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റും അൽസലാമ ഹോസ്പിറ്റലിലെ ഓപ്പറേഷൻ മാനേജറുമായ മീരാൻ വേങ്ങര അധ്യക്ഷം വഹിച്ചു. അൽസലാമ ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടി, പി ടി എ വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ജിൻസി ടീച്ചർ, സൈദ് മാഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ പ്രേം ഭാസ് സ്വാഗതവും ഹെഡ് മിസ്ട്രസ് ഷീന ടീച്ചർ നന്ദിയും പറഞ്ഞു.