യു എച്ച് ഐ ഡി ക്യാമ്പ് സംഘടിപ്പിച്ചു

പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഓഫീസിൽ വെച്ച് ഇ ഹെൽത്ത് കേരളം എന്ന സർകാർ സംവിധാനത്തിന്റെ ഭാഗമായി നൽകുന്ന തിരിച്ചറിയൽ നമ്പർ യൂണിക് ഹെൽത്ത് ഐഡിന്റിഫിക്കേഷൻ യു എച്ച് ഐഡി ക്യാമ്പ് സംഘടിപ്പിച്ചു. 

കെ അസ്ഹറുദ്ദീൻ, ഇകെ സുഹൈൽ, അമ്പലവൻ ഉബൈദ്, എകെ സക്കീർ, സി ആബിദ്, എം ഷെമീം, എകെ അബ്ദുൽ സലാം, എം ഫവാസ്, എകെ ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. 

യു എച്ച് ഐഡി നമ്പർ ആശുപത്രികളിലെ നിങ്ങളുടെ എല്ലാ ചികിത്സാ രേഖകളും (മരുന്നുകൾ, ലാബ് ഫലങ്ങൾ, ഡോക്ടർ കൺസൾട്ടേഷനുകൾ) ഒറ്റയൊരു നമ്പറിൽ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുന്നു. സർക്കാർ ആശുപത്രികളിൽ ഓൺലൈൻ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും (OP ടിക്കറ്റ് എടുക്കാനും) മറ്റ് eHealth സേവനങ്ങൾ ഉപയോഗിക്കാനും ഈ നമ്പർ ആവശ്യമാണ്. ആശുപത്രി സന്ദർശന സമയത്ത് ഫയലുകൾ കൊണ്ടുനടക്കുന്നത് ഒഴിവാക്കാനും എമർജൻസി ഘട്ടങ്ങളിൽ വേഗത്തിൽ ചികിത്സാ വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായകമാണ്.

യു എച്ച് ഐഡി കേരളത്തിലെ സർക്കാർ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}