ഊരകം പാറക്കണ്ണി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൃശ്ചികം 18 (ഡിസംബർ 4) വ്യാഴാഴ്ച ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർത്തിക വിളക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
രാവിലെ 6 ന് നിർമ്മാല്യ ദർശനം, 7 ന് പാലഭിഷേകം, 8 ന് വിശേഷ നിവേദ്യങ്ങളോടു കൂടിയ പൂജ.
വൈകീട്ട് 5:30 ന് ദീപ സമർപ്പണം, ചുറ്റുവിളക്ക് , 6:15 ദീപാരാധന, 6:30 സ്വാമി ഭജന, 7 ന് കർപ്പൂരാഴി 8 ന് സ്വാമി ഭിക്ഷ എന്നിവ ഉണ്ടായിരിക്കും.
മേൽശാന്തി വിനോദ് നമ്പൂതിരി, ട്രസ്റ്റി ബോർഡ് ചെയർമാൻ കല്ലിങ്ങൽ തൊടി ഗിരീഷ് ബാബു, അംഗങ്ങളായ ബിജി പൂഴിതൊടി, സുനിത, ശൈലജ എന്നിവർ നേതൃത്വം നൽകും.