അരീക്കുളം: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടിയ എ കെ മജീദ് സാഹിബ് 627 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആകെ ഇപ്പോൾ ചെയ്ത 1005 വോട്ടിൽ 82% വോട്ട് ഷെയർ ആയ 819 വോട്ട് നേടിയ ആണ് മജീദ് സാഹിബ് വിജയിച്ചത്.
തുടക്കത്തിൽ LDF സ്ഥാനാർത്ഥിയായി നാമ നിർദേശം നൽകിയ സഖാവ് ഗോപിയെ പിൻവലിച്ച ശേഷം സ്വതന്ത്രനായി കുട അടയാളത്തിൽ മത്സരിച്ച വേങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂൾ പി.ടി.എ പ്രസിഡണ്ട് കൂടിയായ എ.കെ ഫൈസൽ വേങ്ങര പഞ്ചായത്തിൽ തന്നെ ഒരു എൽ.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ വോട്ടായ 189 വോട്ട് വാങ്ങിയാണ് പരാജയപ്പെട്ടത്.