പറപ്പൂർ: അഗ്നിവീർ പദ്ധതി (അഗ്നിപഥ്) വഴി ഇന്ത്യൻ ആർമി യിലേക്ക് സെലക്ഷൻ ലഭിച്ച പറപ്പൂർ ഇരിങ്ങല്ലൂർ നായർപ്പടി യിലെ കെ പി രഞ്ജിത്തിന് ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി സ്വീകരണം നൽകി.
ചടങ്ങിൽ സി എസ് എസ് ലൈബ്രറി ഉപദേശക സമിതി അംഗം ഇകെ സുബൈർ മാസ്റ്റർ ഉപഹാരം നൽകി. എകെ സക്കീർ, സി ആബിദ്, ടി റഷീദ്, എം ഷെമീം, എകെ അബ്ദുൽ സലാം, എകെ അൻവർ അലി, ടിപി ഷെഫീഖ്, എകെ ഖലീൽ, എകെ ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.