യുഡിഎഫിന്റ മഹാവിജയം ആഘോഷമാക്കി വേങ്ങര മണ്ഡലം ദുബൈ കെഎംസിസി

ദുബൈ: ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിലെ യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും മുന്നേറ്റത്തെ മറുനാട്ടിലും ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി.

ഇന്നലെ ദുബൈ കെഎംസിസിയിൽ വെച്ചു നടത്തിയ മണ്ഡലം പ്രവർത്തക സമിതിയോടപ്പം പച്ച ലഡ്ഡു വിതരണം ചെയ്തും കേക്ക്‌ മുറിച്ചും മണ്ഡലം നേതാക്കന്മാരും പ്രവർത്തകന്മാരും വിജയമാഘോഷിച്ചു.

ദുബൈ കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഫൽ എ പി, മുസ്തഫ വേങ്ങര, ദുബൈയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ചേറൂർ യതീംഖാന ഹൈസ്‌കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}