വേങ്ങര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം; രണ്ട് ഹോംഗാർഡുകളെ കൂടി നിയമിച്ച് വ്യാപാരി വ്യവസായി‌ ഏകോപന സമിതി

വേങ്ങര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സുഗമമായി വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നതിനുമായി പുതിയ നടപടികളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ്. നിലവിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ഹോംഗാർഡുകൾക്ക് പുറമെ, ബുധനാഴ്ച (24.12.2025) മുതൽ താൽക്കാലികമായി രണ്ട് ഹോംഗാർഡുകളെ കൂടി സമിതിയുടെ നേതൃത്വത്തിൽ നിയമിച്ചു. ഇതോടെ ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ ആകെ നാല് ഹോംഗാർഡുകളുടെ സേവനം ലഭ്യമാകും.
ടൗണിലെത്തുന്ന വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ബ്ലോക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നവരോട് നിശ്ചിത പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കണമെന്ന് വ്യാപാരികളോട് സമിതി ആവശ്യപ്പെട്ടു.
ടൗണിൽ വലിയ രീതിയിലുള്ള ബ്ലോക്ക് ഒഴിവാക്കി, ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ സാധനങ്ങൾ വാങ്ങാൻ വരാനുള്ള സാഹചര്യം ഒരുക്കുന്നതിന് എല്ലാ വ്യാപാരികളും സഹകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}