വേങ്ങര: സമസ്ത സെന്റിനറിയുടെ ഭാഗമായി 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായുള്ള സന്ദേശ യാത്രക്ക് വേങ്ങരയിൽ തുടക്കമായി.
കോയപാപ്പ മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കമായത്. അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി സിയാറത്തിന് നേതൃത്വം നൽകി. കേരള മുസ് ലിം ജമാഅത്ത് വേങ്ങര സോണ്‍ പ്രസിഡന്റ് ടി ടി അഹമ്മദ്കുട്ടി സഖാഫിക്ക് സയ്യിദ് ബാപ്പു തങ്ങള്‍ എടരിയില്‍ പതാക കൈമാറി . ചേറൂര്‍, കണ്ണമംഗലം, കൂരിയാട് സർക്കിളിലെ വിവിധ യൂണിറ്റുകളിൽ സ്വീകരണം നൽകി. ഇന്ന് ഇരിങ്ങല്ലൂര്‍, കച്ചേരിപ്പടി, കുറ്റാളൂര്‍, വേങ്ങര, ഊരകം, പറപ്പൂര്‍ സരക്കിളുകളില് പര്യടനം നടത്തും. ഹനീഫ മാസ്റ്റര്‍, കെ പി യൂസുഫ് സഖാഫി, ഉവൈസ് അദനി, അലവിക്കുട്ടി നെല്ലിപ്പറമ്പ്, മജീദ് ചാലിൽകുണ്ട് നേതൃത്വം നൽകി. കെസി മുഹ്‌യിദ്ദീൻ സഖാഫി, പി കെ അബ്ദുല്ല സഖാഫി, ജാഫർ സഖാഫി വേങ്ങര എന്നിവർ സന്ദേശപ്രഭാഷണം നടത്തി.
ജനുവരി ഒന്നു മുതല്‍ ഏഴ് വരെ നടക്കുന്ന കേരളയാത്രയുടെ ഭാഗമായി കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി നയിക്കുന്ന ജില്ലാ യാത്രക്ക് ഡിസംബര്‍ 27ന് വൈകുന്നേരം നാല് മണിക്ക് വേങ്ങര ടൗണില്‍ സ്വീകരണം നല്‍കും.