ഊരകം: അത്താണിക്കുണ്ട് അംഗനവാടിയിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർക്ക് സ്വീകരണവും സംഘടിപ്പിച്ചു.
മുൻ വാർഡ് മെമ്പർ എൻ ടി അന്നത്ത് മൻസൂറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
എ എൽ എം എസ് സി അംഗങ്ങളായ അനിൽകുമാർ ടി, കമലാവതി പി, അബ്ദുൽ കെരീം സി കെ, റസീന എൻ ടി, വൃന്ദ പി, ഷഹർബാൻ എൻ ടി, ഷബ്ന എൻ ടി തുടങ്ങിയവർ സംസാരിച്ചു. വി.വിനോദിനി ടീച്ചർ സ്വാഗതവും, കെ പി ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.