വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും കോട്ടക്കൽ ഗവ. പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി വയോജനങ്ങൾക്കായി ക്രിസ്മസ് ആഘോഷപരിപാടി സംഘടിപ്പിച്ചു.
പരിപാടി വേങ്ങര ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന NSS 7-ദിന ക്യാമ്പിന്റെ ഭാഗമായാണ് നടന്നത്.
വേങ്ങര പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മൈമൂന എൻ.ടി, തൂമ്പിൽ സക്കീന, കോളജ് സ്റ്റാഫ് സെക്രട്ടറി രദീസ് കെ.എൻ, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ, NSS പ്രോഗ്രാം ഓഫീസർ രജീഷ് പി, വോളണ്ടിയർമാരായ നിരഞ്ജന, നസ്രിൻ, ലക്ഷ്മി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.