തേഞ്ഞിപ്പലം: തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടയിൽ പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയ കേരളത്തിന്റെ മൗനം ആശങ്ക ഉണർത്തുന്നു എന്ന് ഇന്ത്യ ജനം ജനാധിപത്യം വിദ്യാർത്ഥികൾ വിചാരപ്പെടുന്നു എന്ന ശീർഷകത്തിൽ എസ്എസ്എഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിറ്റ് സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ത്രികോണ സെൻ അരീന പാർക്കിൽ നടന്ന ചർച്ച സംഗമത്തിൽ വിവിധ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നിയാസ് കോഡൂർ,അലൻ ജേക്കബ്, ഹാദി, യാസിർ സഖാഫി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ ക്യാമ്പസ് സിന്റിക്കേറ്റ് കൺവീനർ ആബിദ് തിരൂരങ്ങാടി ആദ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഹുസൈൻ സ്വാഗതവും മുഹ്സിൻ നന്ദിയും പറഞ്ഞു.