വേങ്ങര: വേങ്ങര സബ് ട്രഷറി വേങ്ങരയിലേക്ക് തിരിച്ചെത്തിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വേങ്ങര മണ്ഡലം സർവീസ് പെൻഷനേഴ്സ് ലീഗ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ യോഗം അഭിനന്ദിച്ചു. കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം കെ അഹമ്മദ് സി അയമുതു മാസ്റ്റർ, എൻ മുഹമ്മദ് കുട്ടി,
മുഹമ്മദ് കുട്ടി തൊട്ടിയിൽ
മുഹമ്മദലി സി കെ, അബ്ദുൽ മജീദ് പി, അൻവർദ്ധീൻ പി കെ, പി എ അഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹമീദലി യു സ്വാഗതവും പിടി മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.