കിക്ക് ബോക്‌സിങ്ങിൽ പൊന്നുതൂക്കി സഹീർ; സിൻസിയർ കലാ കായിക സാംസ്‌കാരിക വേദിയുടെ സ്നേഹാദരം

കുഴിപ്പുറം കവല: കേരളത്തിൻ്റെ കായിക ലോകത്തിന് അഭിമാനമായി ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ 70kg ലൈറ്റ്) സ്വർണ്ണ മെഡൽ നേടിയ സഹീർ പരി-യ്ക്ക് സിൻസിയർ കലാ കായിക സാംസ്കാരി വേദി കൂട്ടായ്മയിൽ നടന്ന ചടങ്ങിൽ സ്‌നേഹാദരം അർപ്പിച്ചു.

​ദേശീയ വിജയം, നാടിന്റെ ആദരം
​സ്വർണ്ണ മെഡൽ നേട്ടത്തിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച സഹീർ പരി യെക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് ആദരിച്ചു.

​സിൻസിയർ കലാ കായിക സാംസ്‌കാരിക വേദിയുടെ പ്രസിഡൻ്റ് മുസ്തഫ എ.ടി. വിജയിയായ സഹീറിന് പൊന്നാട അണിയിക്കുകയും, ക്ലബ്ബിന്റെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.

​യുവതയ്ക്ക് പ്രചോദനം
​സഹീറിൻ്റെ ഈ ഉജ്ജ്വല പ്രകടനം പ്രദേശത്തെ യുവജനങ്ങൾക്ക് കായിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്ന് ക്ലബ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്തവരിൽ സലീം എ.എ., സത്താർ കെ.പി., ജാബിർ എ.എ., മുസ്തഫ എ.പി., ശരീഫ് പി.പി. എന്നിവർ സഹീറിന് അഭിനന്ദനങ്ങൾ അറിയിച്ച് സംസാരിച്ചു.

സഹീർ കെ, റഫീഖ്. എം, നൗഷാദ് ടി.പി., കുഞ്ഞുട്ടി, മുനീർ പട്ട, സൈജൂബ് എന്നിവരും ആദരവ് ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}