ആഹ്ലാദ പ്രകടനത്തിനിടെ പടക്കമെറിഞ്ഞു; വേങ്ങരയിൽ രണ്ടു പേർ അറസ്റ്റിൽ

രണ്ടുപേർ റിമാൻഡിൽ
വേങ്ങര: ആഹ്ലാദപ്രകടത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിന് രണ്ടുപേരെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. വീട്ടുവളപ്പിലുണ്ടായിരുന്ന യുവതിക്ക് പൊള്ളലേറ്റു എന്ന പരാതിയിലാണ് അറസ്റ്റ്. കുറ്റിയിൽ വീട് കക്കാടംപുറം അസ്കറലി (43), കക്കാടംപുറം ചെങ്കുണ്ടൻ വീട്ടിൽ ആഷിഖ് (37) എന്നിവരാണ് റിമാൻഡിലായത്.

മത്സരഫലം പുറത്തുവന്ന ശനിയാഴ്ചയാണ് സംഭവം. വൈകീട്ട് പ്രവർത്തകർ സംഘടിപ്പിച്ച പ്രകടനത്തിനിടെ വീടിന്റെ വരാന്തയിൽ ആഹ്ലാദപ്രകടനം കാണാനിരുന്ന യുഡിഎഫ് സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ച യുവതിക്കുനേരേ പടക്കമെറിഞ്ഞെന്നാണ് കേസ്. ഇവരുടെ കൈയ്ക്ക് പൊള്ളലേറ്റെന്നും പരാതിയിൽപ്പറയുന്നു. കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിൽ രണ്ടുപേരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}