വേങ്ങര 18ാം വാർഡ് പാണ്ടികശാ
ലയിൽ യു. ഡി എഫ് സ്ഥാ
നാർത്ഥി പാറക്കൽ മുസ്ലിയ
ഷഫീഖിനെ പരാജയപ്പെടുത്തി
തുമ്പിൽ സക്കീന വിജയാഹ്ലാദപ്രകടനത്തിൽ
വേങ്ങര ഇരു മുന്നണികളോടും ഏറ്റുമുട്ടി പല പഞ്ചായത്തുകളിലും റിബൽ സ്ഥാനാർത്ഥികൾ വിജയിച്ചു. പറപൂർ പഞ്ചായത്ത് വാർഡ്ഒന്ന് റഹ്മത്ത് നഗറിൽ യു.ഡി.എഫിലെ കെ. പി അബ്ദുറഷീദിനെയും എൽ.ഡി.എഫിലെ പി. എം രാമകൃഷ്ണനെയും 321
വോട്ടുകൾക്ക് പരാജയപ്പെടുത്തി യു.ഡി.എഫ് റിബൽ എ.
കെ. മുഹമ്മദ് ഷഹീമും.
ഊരകം 4-ാം വാർഡ് കരി
ബിലി മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ. ടി അബ്ദുൽ മജീദിനെ 238 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലീഗ് റിബൽ ഇബ്രാഹിം നല്ലങ്ങരയും വേങ്ങര 18 യു. ഡി എഫ് സ്ഥാനാർത്ഥി പാറക്കൽ മുസ്ലിയ ഷഫീഖിനെ 15 വോട്ടുകൾക്ക്
പരാജയപ്പെടുത്തി റിബൽ
സ്ഥാനാർത്ഥി തുമ്പിൽ സക്കീനയും കണ്ണമംഗലം 18-ാം വാർഡ് എടക്കാപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കോയിസ്സൻ സാദിഖലിയെ 123 വോട്ടുകൾക്ക് പരാജയപ്പെടുത്തി റിബൽ സ്ഥാനാർഥി പണ്ടാറപ്പെട്ടി മുജീബും വിജയിച്ചു.