പരപ്പനങ്ങാടി: തിരൂർ കടലുണ്ടി റോഡിൽ പുതുക്കി പണിതപ്പോൾ റോഡ് ഉയർത്തിയത് കാരണം ആനങ്ങാടി ഭാഗത്തെ രവിമംഗലം അമ്പലം മുതൽ അമ്പാടി നഴ്സറി വരെ നൂറിലധികം കുടുംബങ്ങൾക്ക് ഡ്രെയിനേജ് ഇല്ലാത്തത് മൂലം പൊതുമരാമത്ത് വകുപ്പ് റോഡിലെ വെള്ളം വീട്ടിലേക്കും കിണറുകളും മലിനമാകുന്നതായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് അസി: എഞ്ചിനീയർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദു , ഓവർസിയർ അബി , നജീബ് ബാപ്പു, ഹുസൈൻഡാസിൽ, സുബൈർ പി പി, ആം ആദ്മി തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് വടക്കേ മമ്പുറം എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുകയും അടിയന്തര നടപടിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചീഫ് എൻജിനീയർ എന്നിവർക്ക് തുടർനടപടിക്ക് വേണ്ട നടപടികൾ തീരുമാനമെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു
പൊതുമരാമത്ത് അസീ: എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണൻ സ്ഥലപരിശോധന നടത്തി:
admin
Tags
Thirurangadi