കൂട്ടത്തോടെ മുസ്‌ലിം ലീഗിലേക്ക്.....

വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ  രണ്ടാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂട്ടത്തോടെ മുസ്‌ലിം ലീഗിൽ ചേർന്നു. പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എല്ലാവർക്കും മെമ്പർഷിപ്പ് നൽകി. 

ദളിത് ലീഗ് നേതാവ് പൂലാട്ട് ചന്ദ്രന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കുടുംബങ്ങളാണ് പുതുതായി ലീഗിൽ ചേർന്നത്. വാർഡ്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് പുള്ളാട്ട് മുസ്തഫ അധ്യക്ഷത വഹിച്ചു. 

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ്ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, വാർഡ്‌ മുസ്‌ലിം ലീഗ് സെക്രട്ടറി ഇ കെ മജീദ്, കല്ലായി സലീം, മേലകത്ത് മുഹമ്മദ് കുട്ടി, പുള്ളാട്ട് അബ്ബാസ്, കല്ലായി മൂസ, പി റഷീദ്, പുള്ളാട്ട് ശരീഫ്, ഇ കെ സൈതലവി,വിജയൻ, നാരായണൻ, ഹസ്രത്തലി, ഇ പി മുസ്തഫ, കെ ഹസ്സൻ കുട്ടി, ടി പി കുഞ്ഞിമുഹമ്മദ്, പുള്ളാട്ട് ഗഫൂർ, മുഹമ്മദ് കുട്ടി പെരണ്ടക്കൽ, അഷ്‌റഫ്‌, പുള്ളാട്ട് ശരീഫ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}