പതിവു തെറ്റിക്കാതെ ഇക്കുറിയും പാണക്കാട് തങ്ങളെത്തി

വേങ്ങര: തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻവിളക്കിന് പതിവുപോലെ മുഖ്യാതിഥിയായി പാണക്കാട് കുടുംബാംഗമെത്തി. 21-ാമത് ഗുരു താമസാമി സ്മാരക അയ്യപ്പൻ വിളക്ക് ഉത്സവത്തിനാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്. ഭാരവാഹികളോട് ചടങ്ങുകളും അയ്യപ്പൻമാരുടെ യാത്രാകാര്യങ്ങളും ചോദിച്ചറിഞ്ഞശേഷം എല്ലാവർക്കും യാത്രാമംഗളം നേർന്നാണ് പിരിഞ്ഞത്.

തങ്ങളെ ഉത്സവക്കമ്മറ്റി ഭാരവാഹികളായ മണികണ്ഠൻ പാറാട്ട്, ഇടത്തിൽ ശശിധരൻ, ടി. രാധാകൃഷ്ണൻ നായർ, ദാമോദരൻ പനക്കൽ, മനോജ് ഇടത്തിൽ രവീന്ദ്രൻ ഇടത്തിൽ, വിവേക് പാറാട്ട്, ചന്ദ്രശേഖരൻ കുറ്റിയിൽ, കരങ്ങാടൻ പത്മനാഭൻ, കെ.സി. നാരായണൻ, സുരേന്ദ്രൻ പട്ടയിൽ, സനൂഷ് പനക്കൽ എന്നിവർചേർന്ന് സ്വീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി മൂവായിരത്തിലധികം പേർക്ക് സമൂഹ അന്നദാനവും ഒരുക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}