എആർ നഗർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്ഥാനാർഥി പികെ അസുലു എആർ നഗർ പഞ്ചായത്തിൽ പര്യടനം നടത്തി.
യുഡിഎഫ് സ്ഥാനാർഥി പി.കെ. അസ്‍ലു എആർ നഗർ മമ്പുറത്തെത്തി തങ്ങളെ കണ്ടാണ് പര്യടനം തുടങ്ങിയത്. തുടർന്ന് വെട്ടത്ത് ബസ്സാർ, വി.കെ. പടി, പുകയൂർ, ചെണ്ടപ്പുറായ, ഇരുമ്പൂചോല, കൊളപ്പുറം, കൊടുവായൂർ, കക്കാടംപുറം, കൊടക്കല്ല് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കുന്നുംപുറത്ത് സമാപിച്ചു. കാടേങ്ങൽ അബ്ദുൾ അസീസ് ഹാജി, കെ.ടി. അബ്ദുറഹിമാൻ, വി. മുനീർ, എ.കെ.എ. നസീർ, പി.കെ. അലി അക്ബർ, പി.കെ. അബ്ദുൾ റഷീദ്, സ്ഥാനാർഥികളായ ഒ.കെ. വേലായുധൻ, അസ്‌കർ അലി, സുബൈദ അബ്ദുൾ മജീദ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.