വേങ്ങര : പാട്ട് പാടി വോട്ട് തേടുകയാണ് ഈ സ്വതന്ത്ര സ്ഥാനാർഥി. വേങ്ങര ഗ്രാമ പഞ്ചായത്തിലേക്ക് ഗാന്ധിക്കുന്ന് വാർഡിൽ നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥി നസീമ തച്ചരുപടിക്കലാണ് പാട്ട് രൂപത്തിൽ വോട്ട് തേടുന്നത്. വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കാൻ സ്വന്തമായി പാടിയ ഗാനവുമായി രംഗത്തെത്തിയ നസീമയുടെ പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായി. 2015-20 കാലയളവിൽ ഗാന്ധിക്കുന്നിനെ പ്രതിനിധീകരിച്ചു ഇവർ വേങ്ങര ഗ്രാമ പഞ്ചായത്തിൽ മെമ്പർ ആയിരുന്നു. ഈ കാലയളവിലെ തൻ്റെ മാതൃകാപരമായ സേവനങ്ങളാണ് ഗാനത്തിലൂടെ അവർ അവതരിപ്പിക്കുന്നത്. സേവന രംഗത്ത് മികവ് തെളിയിച്ച നസീമ കലാരംഗത്തും മോശമല്ലെന്നു നാട്ടുകാർ പറയുന്നു. പാലിയേറ്റീവ് വളണ്ടിയർ, മെക് സെവൻ യോഗ ട്രെയിനർ തുടങ്ങിയ രംഗങ്ങളിലും ഇവർ സജീവമാണ്.
പാട്ട് പാടി വോട്ട് അഭ്യർത്ഥനയുമായി വേങ്ങരയിൽ സ്വതന്ത്ര സ്ഥാനാർത്ഥി
admin