ഇങ്ങനെയും ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്; വാർഡിലെ എല്ലാ സ്ഥാനാർഥികൾക്കുമായി ഒരോഫീസ്

വേങ്ങര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ നിന്നു മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികൾക്കുമായി കക്ഷി രാഷ്ട്രീയ ഭേദം പരിഗണിക്കാതെ ഓഫീസ് തുറന്നു. ജനകീയ തെരഞ്ഞെടുപ്പ് ഓഫീസ്, മാസ്റ്റർ ഇ. കെ നിദാൽ ഈസ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഇവിടെയിരുന്നു രാഷ്ട്രീയം പറയാം, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. എല്ലാവരുടെയും ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങൾ ഇവിടെ പതിച്ചിട്ടുണ്ട്. കൂടാതെ തൊട്ടടുത്ത വാർഡുകളിലെ മത്സരാർത്ഥികളുടെ പരസ്യവും ഇവിടെ പതിച്ചിട്ടുണ്ട്. കണ്ണമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരണിപ്പടിയിലാണ് വ്യത്യസ്തമായ ഓഫീസ് തുറന്നത്. പതിനെട്ടാം വാർഡ് എടക്കാപറമ്പിൽ നാലു സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. യു. ഡി. എഫ് സ്ഥാനാർഥിയായി കോയിസ്സൻ സാദിഖലിയും, സ്വതന്ത്ര സ്ഥാനാർഥികളായി അരീക്കൻ അബ്ദുൽ ഗഫൂറും, പണ്ടാരപ്പെട്ടി മുജീബും ബി. ജെ. പി പ്രതിനിധിയായി പൂഴമ്മൽ നിഷാന്തും മത്സരിക്കുന്നു. ചടങ്ങിൽ സ്ഥാനാർഥികൾ ഉൾപ്പെടെ, സി. അനൂപ്, വി. ബഷീർ, ഇ. കെ ലുഖ്മാൻ, എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}