ഊരകം: വേങ്ങര മണ്ഡലത്തിൽ മുസ്‌ലീംലീഗ് ഏറ്റവും ശക്തമായ പഞ്ചായത്താണ് ഊരകം. ആദ്യം മലപ്പുറം ബ്ലോക്കിലും മലപ്പുറം അസംബ്ലി മണ്ഡലത്തിലുമായിരുന്നു ഊരകം പിന്നീട് വേങ്ങരയിലേക്ക് മാറി.
അന്ന് മുതൽ മുസ്‌ലിംലീഗിന് ആധിപത്യമുള്ള വലതുപക്ഷ ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 1995-ൽ ജനകീയ മുന്നണി രൂപീകരിച്ച് ലീഗിനെതിരേ മത്സരിച്ചപ്പോഴും 2,000-ൽ അടവുനയക്കാലത്ത് വേങ്ങര മണ്ഡലത്തിലുടനീളം ലീഗിനെതിരായി രാഷ്ട്രീയതരംഗം ആഞ്ഞടിച്ചപ്പോഴും ഊരകത്ത് ലീഗ് കുലുങ്ങിയിട്ടില്ല.
50 വർഷത്തിനിടയിൽ 1995-ൽ മാത്രമാണ് പത്തിൽ നാല് സീറ്റ് നേടി പ്രതിപക്ഷത്തിന് ശക്തി കാണിക്കാനായത്. കഴിഞ്ഞതവണ മുസ്‌ലിംലീഗ് 15 വാർഡിലും കോൺഗ്രസ് രണ്ട് വാർഡിലുമാണ് മത്സരിച്ചിരുന്നത്. ഇതിൽ യുഡിഎഫ് 14 വാർഡുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫിന് ഒരു വാർഡിൽ മാത്രമാണ് വിജയിക്കാനായത്. മറ്റുള്ളവരാണ് രണ്ട് വാർഡുകളിൽ വിജയിച്ചത്. ഇത്തവണ 19 വാർഡുകളാണുള്ളത്.
സ്ഥാനാർഥികൾ
1. നെടുംപറമ്പ്, മൻസൂർ തമ്മാഞ്ചേരി (യുഡിഎഫ്), ലക്ഷ്മണൻ മേലേതോട്ടശ്ശേരി (എൻഡിഎ), സാഗർ സ്മൃതി (എൽഡിഎഫ്), 2. കുറ്റാളൂർ, ഗീത ഉണ്ണിയാലുക്കൽ (എൽഡിഎഫ് സ്വതന്ത്ര), ഷക്കീല അത്തോളി (യുഡിഎഫ്), 3. ഒകെഎം നഗർ എൻ.പി. അസൈനാർ, ഞാറപ്പുലാൻ (യുഡിഎഫ്), നാരായണൻ കീരൻകുന്നുമ്മൽ (എൻഡിഎ), ബദ്‌റുദ്ധീൻ പൊതാപറമ്പത്ത് (എൽഡിഎഫ് സ്വതന്ത്രൻ), 4. കരിമ്പിലി, അബ്ദുൾമജീദ് കുന്നത്തൊടി (യുഡിഎഫ്), ഇബ്രാഹിം നെല്ലേങ്ങര (സ്വതന്ത്രൻ), മൊയ്തീൻകുട്ടി കുരുണിയൻ (എൽഡിഎഫ് സ്വതന്ത്രൻ), 5. കൊടലിക്കുണ്ട്, സറീന കരുമ്പൻ (യുഡിഎഫ്), സുമ ചാട്ടിൽ (എൽഡിഎഫ് സ്വതന്ത്ര), 6. യാറംപടി, ശങ്കരനാരായണൻ (വട്ടപ്പറമ്പിൽ നാരായണൻ, യുഡിഎഫ്), കൃഷ്ണകുമാർ (കൃഷ്ണൻ വട്ടപ്പറമ്പിൽ, എൽഡിഎഫ്), നീലകണ്ഠൻ കീരൻകുന്നുമ്മൽ (ബിജെപി), വിനോദ് വട്ടപ്പറമ്പിൽ (എസ്ഡിപിഐ), 7. പുല്ലൻച്ചാൽ, പി.കെ. സഫറീന അഷ്‌റഫ് (യുഡിഎഫ്), പ്രവിത പ്രശാന്ത് പള്ളിവീട്ടിൽ (എൽഡിഎഫ്), മഞ്ജുള മേലേതോട്ടശ്ശേരി (ബിജെപി), 8. ഊരകം മല, ദേവസ്യ വള്ളിക്കുന്നേൽ (യുഡിഎഫ്), സി.പി. തോമസ് ചിറകണ്ടത്തിൽ (എൽഡിഎഫ് സ്വതന്ത്രൻ), ചന്ദ്രൻ മണ്ടലത്ത് (ബിജെപി), അബ്ദുൾ സലാം വളയങ്ങാടൻ (സ്വതന്ത്രൻ), 9. പുത്തൻ പീടിക, സുഹ്‌റ ആലുങ്ങൽ (യുഡിഎഫ്), ശ്രീലക്ഷ്മി കറുത്തേടത്ത് (എൽഡിഎഫ്), 10. കാരത്തോട്, സലീന പരി (യുഡിഎഫ്), സ്വപ്ന സോമൻ ചരുവിൽ (എൽഡിഎഫ്), 11. കോട്ടുമല കിളയിൽ, കദീജ മണ്ണിൽ (യുഡിഎഫ്), ഫരീദ ഫർസാന മൂട്ടപ്പറമ്പൻ (എൽഡിഎഫ് സ്വതന്ത്രൻ), 12. കോട്ടുമല പറമ്പ്, എം.കെ. മുഹമ്മദ് മാസ്റ്റർ(യുഡിഎഫ്), മുഹമ്മദ്കുട്ടി ചുണ്ടയിൽ (എൽഡിഎഫ്), ചന്ദ്രൻ കീരകുന്നുമ്മൽ (ബിജെപി), അഷ്‌റഫ് കളത്തിങ്ങൽ (സ്വതന്ത്രൻ), 13. പഞ്ചായത്ത്പടി, അഷ്‌റഫ് ചങ്ങരൻകണ്ടി (യുഡിഎഫ്), രമേശ് കമ്പിളിയത്ത് (ബിജെപി), അബൂബക്കർ പലേക്കോടൻ (എസ്ഡിപിഐ), സുബൈർ പള്ളിത്തൊടി (സ്വതന്ത്രൻ), 14. വെങ്കുളം, ഷറീന റിയാസ് മങ്കുഴിയൻ (യുഡിഎഫ്), സുരഭി കേളിക്കോടൻ (സ്വതന്ത്ര), 15. വള്ളിക്കാട്ടുപാറ, പി.ടി. സഫിയ (യുഡിഎഫ്), രജനി കേളിക്കോടൻ (എൽഡിഎഫ് സ്വതന്ത്ര), ഗിരിജ വെള്ളാട്ടരപ്പടിക്കൽ (ബിജെപി), 16. മമ്പീതി, കെ.ടി. അബൂബക്കർ മാസ്റ്റർ കണ്ണൻതൊടി (യുഡിഎഫ്), മുഹമ്മദ് റാഫി കാരി (എൽഡിഎഫ് സ്വതന്ത്രൻ), വേലായുധൻ കീരൻകുന്നുമ്മൽ (ബിജെപി), 17. താഴെ ചാലിൽകുണ്ട്, ഹാരിസ് വേരേങ്ങൽ യുഡിഎഫ്, എം.പി. മുഹമ്മദ് മൂച്ചിക്കാടൻ, എൽഡിഎഫ് സ്വതന്ത്രൻ), മുഹമ്മദ് ചേമ്പട്ടി (സ്വതന്ത്രൻ), 18. കല്ലേങ്ങൽപടി, റൈഹാനത്ത് ചെമ്പയിൽ (യുഡിഎഫ്), ഫൗസിയ മൂച്ചിക്കടവൻ, എൽഡിഎഫ് (സ്വതന്ത്രൻ), 19. മേലെ ചാലിൽക്കുണ്ട്, റംല കുണ്ടുപുഴയ്ക്കൽ (യുഡിഎഫ്), സമീറ മുതുവോറൻ (എൽഡിഎഫ് സ്വതന്ത്ര).