വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്വതന്ത്ര സ്ഥാനാർഥി നൗഷാദ് ചോലക്കപ്പറമ്പിൽ വിവിധ മതസ്ഥാപനങ്ങളിലും വേങ്ങര, എ ആർ നഗർ പഞ്ചായത്തുകളിലും പര്യടനം നടത്തി.
കുറ്റാളൂർ ബദ്റുദുജാ രക്ഷാധികാരി സയിദ് ശിഹാബ്ദ്ധീൻ അൽ ബുഖാരി കടലുണ്ടി, വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പൽ എന്നിവരെ സന്ദർശിച്ചു. രാഷ്ട്രീയ സാക്ഷരത അനിവാര്യമായ കാലഘട്ടമാണ് നവകാലമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.