വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഫാത്തിമ നസീറിന്റേതെന്ന തരത്തിലാണ് മുഖം പൂര്‍ണമായും മറച്ച ഒരു സ്ത്രീയുടെ ചിത്രസഹിതം പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മുഖം പൂര്‍ണമായി മറച്ച മുസ്‌ലിം സ്ത്രീയെ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ് പി ഫാത്തിമ നസീറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററെന്ന തരത്തിലാണ് പ്രചാരണം. മുഖം പൂര്‍ണമായി മറച്ച ഒരു സ്ത്രീയുടെ ചിത്രവും ഇതില്‍ കാണാം.
സത്യത്തിൽ വേങ്ങര പഞ്ചായത്ത് 12 ആം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എം ടി മൈമൂന എന്ന മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാണ്.
പ്രചാരണം വ്യാജമാണെന്നും ഇത്തരമൊരു സ്ഥാനാര്‍ഥിയോ പോസ്റ്ററോ ഇല്ലെന്നും വസ്തുതാപരമായ സത്യമാണ്.
മുസ്‍ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കാറുണ്ടെങ്കിലും ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് ബുര്‍ഖയല്ല. മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രധാരണം കേരളത്തിലെ മുസ്‍ലിംകള്‍ക്കിടയില്‍ ചെറിയ വിഭാഗങ്ങളില്‍പോലും പതിവില്ല. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാകാമെന്ന സൂചന ലഭിച്ചു. പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഇത് വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടേതാണ്. പ്രസ്തുത സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് വേങ്ങരയിലെ ഈ വാര്‍ഡില്‍ ഫാത്തിമ നസീര്‍ എന്ന പേരിലൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാണ്.