ഊരകം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അധികാരമേറ്റു

വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലേക്ക് തെരെഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിക്ഞ പി.എച്ച്.സി. അംഗണത്തിൽ നടന്നു. പതിനാറം വാർഡിൽ നിന്നും തെരെഞ്ഞടുത്ത കെ.ടി. അബൂബക്കർ മാസ്റ്റർക്ക്റ്റിട്ടേണിംഗ് ഓഫീസർ അബ്ദുറഹിമാൻ പുളിക്കത്തുമ്പയിൽ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് വാർഡ് ഒന്ന് മുതൽ ക്രമത്തിൽ അംഗങ്ങൾ സത്യപ്രതിക്ഞ ചൊല്ലി.സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എം. രമേഷ് നാരായണൻ, വി. അയപ്പൻ, എം. ചന്ദ്രൻ, പി.കെ. അബൂബക്കർ, ടി.പി.ശങ്കരൻ മാസ്റ്റർ, പി.ടി. മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു,അസി: റിട്ടേണിംഗ് ഓഫീസർ ദിനോജ്.പി, ഇബ്നു അബ്ദുൽ മാലിക് എന്നിവർ നേതൃത്ത്വം നൽകി. മറ്റു നാട്ടുകാർ ഉദ്യോഗസ്ഥർ സംമ്പന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}