ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി പ്രദേശത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങളുടെ വികസന കാഴ്ചപ്പാടുകൾ വിവരിക്കുകയും അതിൽ ചർച്ചയും പൊതുജന നിർദേശങ്ങളും അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെപി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് എടയാട്ട്പറമ്പ് ഡിവിഷൻ അംഗം ഇകെ സുബൈർ മാസ്റ്റർ, പറപ്പൂർ പഞ്ചായത്ത് വാർഡ് അംഗങ്ങളായ എകെ ഷഹീം, ഇകെ നസീമ സൈദുബിൻ, കെ സി സഫിയ, പറമ്പത്ത് മുഹമ്മദ്, ഐകാടൻ വേലായുധൻ എന്നിവർക്ക് സ്വീകരണം നൽകി.  ടി റഷീദ് അധ്യക്ഷത വഹിച്ചു. 
എകെ സക്കീർ, സി ആബിദ്, എം ഷെമീം, ഇകെ സൈദുബിൻ, എകെ അബ്ദുൽ സലാം, എകെ അൻവർ അലി, ടിപി ഷെഫീഖ്, എകെ ഖലീൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}