കെ.യു.ടി.എ സംസ്ഥാന സമ്മേളനം - സ്വാഗത സംഘം രൂപീകരിച്ചു

കൊണ്ടോട്ടി: "ഉർദുവിൻ്റെ വെളിച്ചത്തിൽ ചരിത്രം തിളങ്ങട്ടെ"  എന്ന പ്രമേയവുമായി 2026 ജനുവരി 21,22,23 തിയ്യതികളിൽ പുളിക്കലിൽ വെച്ച് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു.
പുളിക്കൽ ബി.ടി.വി ഹാളിൽ നടന്ന യോഗം ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.യു.ടി എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.ശംസുദ്ധീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി സലാം മലയമ്മ മുഖ്യ പ്രഭാഷണം നടത്തി.
സം  സ്ഥാന ട്രഷറർ ടി.എ റഷീദ് പന്തല്ലൂർ സ്വാഗത സംഘത്തിൻ്റെ രൂപരേഖ അവതരിപ്പിച്ചു.
കെ.യു. ടി. എ മുൻ സംസ്ഥാന ഭാരവാഹികളായ പി.കെ. അബൂബക്കർ ഹാജി, പി.മുഹമ്മദ് കുട്ടി.എം. നൂറുദ്ദീൻ, എൻ.ബഷീർ, വി.ടി. ഉമ്മർ,സബാഹ് വണ്ടൂർ,സംസ്ഥാന ഭാരവാഹികളായ സി.വി.കെ റിയാസ്, എം.പി സത്താർ,പി.സി വാഹിദ് സമാൻ, എം.പി. സലിം, എൻ.കെ റഫീഖ്, ടി.എച്ച് കരീം, ജില്ലാ ഭാരവാഹികളായ വി. അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,
പി.പി മുജീബ് റഹ്മാൻ, സി.ഷാഹിന കണ്ണൂർ, പി. ബുജൈർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}