ജന്മദിനത്തിൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞഅപൂർവ നിമിഷം കളറാക്കി വേങ്ങര പഞ്ചായത്ത്

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അംഗം സബ്ന ഇബ്രാഹിം, തന്റെ ജന്മദിനത്തിൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
ഈ ഒരു അപൂർവ നിമിഷം പഞ്ചയത്തെ വർണശബളമാക്കി.

പുതിയ ഭരണസമിതി അംഗങ്ങളും, നിലവിലെ അംഗങ്ങളും, റിട്ടേണിംഗ് ഓഫീസറും  
പഞ്ചായത്ത് സെക്രട്ടറിയുമടക്കം ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച്  
ഈ സന്തോഷ നിമിഷം പങ്കുവച്ചു.

"മത്സരിച്ച് വിജയിക്കാൻ കഴിയുന്നതും, സംസ്ഥാനത്തെ സത്യപ്രതിജ്ഞ  
ഞായറാഴ്ചയായതും, അതും തന്നെ എന്റെ ജന്മദിനത്തിൽ വന്നതും —  
ഇത് എല്ലാം ദൈവത്തിന്റേയും ജനങ്ങളുടെ സ്നേഹത്തിന്റേയും ഭാഗമാണ്.  
നല്ല സമീപനവും പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നു.  
എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി!"  
എന്ന് സബ്ന ഇബ്രാഹിം അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}