വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും 627 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എ കെ മജീദ് സാഹിബിന്റെ സ്ഥാനാരോഹണം വേങ്ങരയിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയായി
വേങ്ങരയുടെ മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിൻറെ അധ്യായങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത നാമമാണ് വേങ്ങര പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ ഉപാധ്യക്ഷനും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുകൂടിയായ എ കെ അബ്ദുൽ മജീദ് സാഹിബിൻ്റേത്.
1982 ൽ തൻറെ പതിനേഴാം വയസ്സിൽ വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ആയി നേതൃത്വത്തിലേക്ക് വന്നു.1993 മുതൽ 2004 വരെ മക്ക കെഎംസിസി നേതൃത്വത്തിൽ വിസ്മയകരമായ പ്രവർത്തനനങ്ങൾ കാഴ്ച വെച്ചു. കഴിഞ്ഞ 4 പതിറ്റാണ്ടുകളായി വേങ്ങരയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച് മുന്നിൽ നിൽക്കുകയും തലമുറ വിത്യാസമില്ലാതെ പാർട്ടി പ്രവർത്തകർക്കിടയിൽ സർവ്വ സമ്മതനുമാണ് മജീദ് സാഹിബ്. അരീക്കുളത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയ കഴിഞ്ഞ 15 വർഷത്തെ വികസന പ്രയാണത്തിൽ നിർണായകമായ പങ്ക് വഹിച്ചയാളാണ് മജീദ് സാഹിബ്.
വേങ്ങര ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വേങ്ങരയുടെ മുഖച്ഛായ മാറ്റാൻ ഉതകുന്ന കാഴ്ചപ്പാടുള്ള നേതാവായ മജീദ് സാഹിബ്, വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമാണ് എ. കെ മജീദ് സാഹിബ്.
മജീദ് സാഹിബിന്റെ സംശുദ്ധ പാർട്ടി പ്രവർത്തനങ്ങളും കഴിഞ്ഞ കാലങ്ങളിലെ കളങ്ക രഹിതമായ പൊതുപ്രവർത്തനങ്ങളും മുസ്‌ലിം ലീഗ് പാർട്ടിക്ക് നൽകിയ സംഭാവനകളും പരിഗണിച്ചു കൊണ്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പരിഗണിക്കണമെന്ന് ആവശ്യവും വിവിധ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ശക്തമായ നിലനിൽക്കുന്നുണ്ട്.