തദ്ദേശത്തിൽ പുതിയ തുടക്കം

വേങ്ങര: പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജില്ലയിൽ 114 പ്രാദേശിക സർക്കാരുകൾ ഞായറാഴ്ച ചുമതലയേറ്റു. രാവിലെ 10 മുതൽ അതത് തദ്ദേശ സ്ഥാപനങ്ങളിലും പരിസരങ്ങളിലുമായി നടന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ നാട്ടുകാരും പാർട്ടി പ്രതിനിധികളും ബന്ധുക്കളും എത്തിയിരുന്നു.

സ്കൂൾ പ്രവേശനോത്സവം കണക്കെ, പുതുവസ്ത്രങ്ങളണിഞ്ഞ്, കൗതുകത്തോടെയാണ് പല നവാഗതരും തദ്ദേശ സ്ഥാപനങ്ങളിലെത്തിയത്.

ജില്ലാ പഞ്ചായത്തിൽ കളക്ടറും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും അതത് വരണാധികാരികളുമാണ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വംനൽകിയത്.

മുതിർന്ന അംഗത്തിന് ആദ്യം വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അവർ മറ്റംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ഭരണസമിതിയുടെ ആദ്യയോഗവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}