വാളയാറിലെ ആൾക്കൂട്ട കൊലപാതകം: എസ്ഡിപിഐ വേങ്ങരയിൽ പ്രതിഷേധം സംഘടിപ്പിച്ചു

വേങ്ങര: ഛത്തീസ്ഗഡ് സ്വദേശിയായ അതിഥി തൊഴിലാളി രാം നാരായണനെ വിചാരണ നടത്തി കൊല ചെയ്ത ആർഎസ്എസ് കാപാലികരെ  അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുക, കൊല്ലും കൊലയും പതിവാക്കിയ ആർഎസ്എസ് സംഘപരിവാരം ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട കൊലപാതകം കേരള മണ്ണിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ മൗനം വെടിഞ്ഞ് കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണമെന്ന് പ്രതിഷേധത്തിൽ വേങ്ങര എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
 
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുനാസർ ഇല്ലിക്കോടൻ, പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ, പഞ്ചായത്ത് ട്രഷറർ സലീം ചീരങ്ങൻ, സെക്രട്ടറിമാരായ മൊയ്തീൻ സി ടി, ഇ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}