കോട്ടക്കൽ: കോട്ടക്കൽ നഗരസഭയുടെ ചെയർപേഴ്സൺ ഡോ ഹനീഷക്ക് സ്റ്റാഫ് കൗൺസിലിന്റെ അംഗീകാരമായി സ്വർണനാണയം സ്നേഹോപഹാരമായി നൽകി.
ഒരു നഗരസഭ ഭരണാധികാരി എന്ന നിലയിൽ പൊതു ജനങ്ങളുമായും ജീവനക്കാരുമായും നല്ലൊരു സമ്പർക്കം നിലനിർത്തുന്നതിൽ തീർത്തും വിജയകരം തന്നെയായിരുന്നു ചെയർപേഴ്സൺ ന്റെ ഇടപെടൽ.
അതിനൊരു ഉദാഹരണം തന്നെയാണ് വേറൊരു നഗരസഭ യിലും ഇല്ലാത്ത പോലെ സ്റ്റാഫുകളുടെ അംഗീകാരം.
പൊതു ജനങ്ങൾ നഗരസഭയെയും ചെയർപേഴ്സണെയും ഏറ്റെടുത്തത് പോലെ സ്റ്റാഫുകളും ചെയർപേഴ്സന്റെ ഇടപെടൽ തീർത്തും മാതൃകാപരമാണ്.
നഗരസഭ ജീവനക്കാർ ഒരുക്കിയ പരിപാടിയിൽ സ്വാഗതം സൂപ്രണ്ട് മുഹമ്മദ് അബ്ദുൽ റഷീദ് നിർവഹിച്ചു. സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സന്റെ പി എ ഫാസിൽ, അസി. എഞ്ചിനീയർ ജിൻസി, ഐ സി ഡി എസ് സൂപ്പർ വൈസർ ടി വി മുംതാസ്,JHI ഹുസൈൻ, kswmp എഞ്ചിനീയർ നസീഫ്, JHI ദീപ, അക്കൗണ്ടന്റ് സുധീഷ്, അനിൽ, സ്ഥലം മാറിപ്പോയ മുൻ സൂപ്രന്റ് ഫെമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചപ്പോൾ മറുപടി പ്രസംഗവുമായി ചെയർപേഴ്സൺ ഡോ ഹനീഷ എല്ലാവരുടെയും മനം കവർന്നു. തുടർന്ന് എല്ലാ സ്റ്റാഫുകൾക്കും ചെയർപേഴ്സന്റെ വകയായി ഗിഫ്റ്റ് നൽകി. ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.