കിളിനക്കോട്: വേങ്ങര - കിളിനക്കോട് റൂട്ടിൽ 20 വർഷത്തോളമായി ബസ് ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദിനെ കിളിനക്കോട് പള്ളിക്കൽ ബസാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസാർ ചാരിറ്റി സെൽ ആദരിച്ചു. യാത്രകാരോടും നാട്ടുകാരോടും ഇത്രയും നാൾ കാണിച്ച സൽപ്രവർത്തിക്കും നല്ല പെരുമാറ്റത്തിനുമാണ് അദ്ദേഹത്തിന് ആദരവ് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിന് പ്രസിഡന്റ് ഇബ്രാഹിം യു എം നേതൃത്വം നൽകി. മെമ്പർമാരായ നൗഷാലി, റഹീം, നിസാർ, നൗഷാദ്, നാസർ എന്നിവരും നാട്ടിലെ മുതിർന്ന അംഗങ്ങളും പങ്കെടുത്തു.