കുടുംബശ്രീ ക്രിസ്മസ്-ന്യൂഇയർ ജില്ലാ വിപണനമേള ബുധനാഴ്ച വേങ്ങരയിൽ

മലപ്പുറം: ക്രിസ്മസ്, പുതുവർഷപ്പിറവി പ്രമാണിച്ച് കുടുംബശ്രീ സംരംഭകർക്ക് പ്രാദേശികവിപണി ലഭ്യമാക്കി ജില്ലാ കുടുംബശ്രീ മിഷൻ. ഈ വർഷത്തെ ക്രിസ്മസ്-ന്യൂഇയർ ജില്ലാ വിപണനമേളയും കെയ്‌ക്ക്‌, ഫുഡ് ഫെസ്റ്റും മലപ്പുറം, വേങ്ങര എന്നിവിടങ്ങളിൽ നടക്കും. ചൊവ്വാഴ്ച മലപ്പുറം ടൗൺഹാളിലും ബുധനാഴ്ച വേങ്ങരയിലെ സബാസ് സ്ക്വയറിലും അഞ്ചു ദിവസങ്ങളിലായാണ് മേളകൾ നടക്കുക.

കുടുംബശ്രീ സംരംഭകർ ഉണ്ടാക്കുന്ന കെയ്‌ക്ക്‌, സ്ക്വാഷ്, വിവിധതരം അച്ചാറുകൾ, കുക്കീസ്, മറ്റു നാടൻ ഭക്ഷ്യവസ്തുക്കൾ, പലഹാരങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി ഉന്നതികളിൽ നിന്നുള്ള ഉത്പന്നങ്ങളും മേളയിലുണ്ടാകും.

ഇതിൽ ഓരോ സിഡിഎസിൽ നിന്ന് മിനിമം 10 സംരംഭകർ പങ്കെടുക്കും. ജില്ലാ മേളകളിൽ 60-ൽ കൂടുതൽ സംരംഭകരും ഉണ്ടാകും. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് മേള നടക്കുക. മേളയോടൊപ്പം സിഡിഎസ് പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറും. ടൗൺഹാളിൽ കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും പ്രദർശനവും മേളയോടൊപ്പം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}