സുവർണ്ണ ജൂബിലി നിറവിൽ ഭക്ഷ്യമേള ഒരുക്കി

വേങ്ങര: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ കെ മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറയുകയും പി.ടി.എ പ്രസിഡന്റ് ഇ വി അബ്ദുൽ റസാഖ്, എംടിഎ പ്രസിഡന്റ് പ്രവിത, സ്കൂൾ കോഡിനേറ്റർ കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ മനോജ്‌ കുമാർ, എസ് ആർ ജി കൺവീനർ ലെറ്റിഷ്യ ലൂയിസ്, മറ്റ് പി ടി എ,എം ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പാരമ്പര്യ ഭക്ഷ്യ വസ്തുക്കളെ കുറിച്ചും പോഷകാഹാരത്തെ കുറിച്ചും അവ നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം ആവശ്യമാണെന്നുമുള്ള ബോധം കുട്ടികളിൽ എത്തിക്കാൻ ഭക്ഷ്യ മേള സഹായകമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}