ചേറൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് ക്ലബ്ബിന് കീഴിൽ ലൂമിന-'25 അറബിക് എക്സ്പോ സംഘടിപ്പിച്ചു.
വിദ്യാർതികൾക്ക് പഠനാർഹമായ വിവിധ സ്റ്റാളുകളെ കൊണ്ട് സമ്പന്നമായിരുന്നു എക്സ്പോ.
ഭാഷാ ചരിത്ര ഡോക്യുമെൻ്ററി പ്രദർശനം, വിവിധ രാജ്യങ്ങളുടെ കോയിനുകൾ, കറൻസികൾ, അറബി സാഹിത്യകാരന്മാർ അവരുടെ കൃതികൾ, വിദ്യാത്ഥി സമൂഹത്തിന് അവരുടെ സംഭാവനകൾ, എ ഐ ലേർണിംഗ് റൂം, മാജിക് ഷോ, പുരാവസ്തു സ്റ്റാൾ തങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്.
എക്സ്പോയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ *കെ പി അബ്ദുൽ അസീസ് മാസ്റ്റർ* നിർവഹിച്ചു. സ്കൂൾ മാനേജർ സൈനുദ്ദീൻ മാസ്റ്റർ മുഖ്യാതിഥിയായി. അറബിക് ഡിപ്പാർട്ട്മെൻ്റ് തലവൻ മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി രാജേഷ്, എസ് ആർ ജി കൺവീനർ മീനാകുമാരി, സ്റ്റാഫ് സെക്രട്ടറി വി പി മുനീർ, എ കെ അയ്യൂബ്, ബിജു, കെ ഫാറൂഖ്, നിതിൻ ജവഹർ എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം ഫൈസൽ, കൺവീനർ എം സി ഷബീറലി ,സാജിദ, എ പി നൗഫൽ, കെ കെ മുബഷിർ, എസ് കെ ഷംസുദ്ദീൻ, എസ് അബ്ദുൽ വാരിസ്, ജംഷീറലി, എം മുബഷിർ,മുനീറ എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.