തിരൂരങ്ങാടി: സാക്ഷരത മിഷന്റെ കീഴിൽ തിരുരങ്ങാടി, നന്നമ്പ്ര പ്ലസ് വൺ തുല്യത ക്ലാസ്സ് തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി പി ഹബീബ ഉദ്ഘാടനം ചെയ്തു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പച്ചയി മൊയ്‌ദീൻ കുട്ടി മാഷ് പഠിതാക്കൾക്ക് പാഠപുസ്തകം വിതരണം ചെയ്തു ഉദ്ഘാടനം നടത്തി ചടങ്ങിൽ നഗരസഭ ചെയർമാൻ എം അബ്ദുറഹിമാൻ കുട്ടി ആദ്യക്ഷത വഹിച്ചു കൗൺസിലർ മാരായ സുജിനി, വത്സല, മുംതാസ്,
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്മാരായ ഫൈസൽ,ജാഫർ പനയത്തിൽ,പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഉസൈറ ടീച്ചർ പ്രേരക് വിജയശ്രീ വി, ഷൈനി പട്ടാളത്തിൽ,ലീഡർ മാരായ മൻസൂർ,തെസ്നി,അബ്ദുൽ സലാം,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, മുഹമ്മദ് അലി മാഷ് ക്ലാസ്സ് എടുത്തു,പ്രേരക് സുബ്രമണ്യൻ മുഖ്യ പ്രഭാഷണം നടത്തി പുതിയതായി തിരഞ്ഞെടു ജനപ്രതി നിധികളെയും,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സുബൈർ പി പി, റജീന,സബിത,റസിയ നിയാസ്,റാഹില എന്നി പഠിതാക്കളെയും ആദരിച്ചു, പ്രേരക് കാരത്യയനി സ്വാഗതം പറഞ്ഞു.അബ്ദു റഹീം പൂക്കത്ത് നന്ദിയും രേഖ പെടുത്തി