വേങ്ങര: അഗ്നിവീർ (അഗ്നിപഥ്) വഴി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച പറപ്പൂർ ഇരിങ്ങല്ലൂർ നായർ പടിയിലെ ബിന്ദു – മനോജ് ദാമ്പത്തികളുടെ മകനായ കെ പി രഞ്ജിത്തിനെ എസ് എഫ് സി ക്ലബ് പുഴച്ചാൽ മൊമെന്റോ നൽകി ആദരിച്ചു.
രാജ്യം സേവിക്കാനുള്ള അദ്ദേഹത്തിന്റെ ഈ നേട്ടം നാടിനും യുവതലമുറയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്.
ആദരിക്കൽ ചടങ്ങിൽ എസ് എഫ് സി ക്ലബ് പ്രസിഡന്റ് സുബൈർ കെ പി സ്വാഗത പ്രസംഗം നടത്തി. യുവാക്കൾക്ക് പ്രചോദനമായ ഈ നേട്ടം സമൂഹം മുഴുവൻ ആഘോഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് എസ് എഫ് സി ക്ലബിന്റെ Women’s Wing മെമ്പറായ വനജ ടീച്ചർ കെ പി രഞ്ജിത്തിന് മൊമെന്റോ നൽകി. അദ്ദേഹത്തിന്റെ ഈ വിജയം അനവധി യുവാക്കൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനെ കുറിച് സംസാരിക്കുകയും പരിപാടിയുടെ അവസാനം എസ് എഫ് സി ക്ലബിന്റെ Women’s Wing മെമ്പർ ശ്രീമതി കവിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.