ജില്ലയിൽ ഭൂരിപക്ഷം ആയിരംകടന്ന് നാലുപേർ

വേങ്ങര: വേങ്ങര പഞ്ചായത്തിലെ ചെനക്കൽ പതിമൂന്നാം വാർഡിലെ ലീഗ് സ്ഥാനാർഥി മുഹമ്മദ് സാദിഖ് കോടിയാട്ട് 1384 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർഥി സിപിഎമ്മിലെ സിറാജുദ്ദീൻ 193 വോട്ട്‌ നേടി. 1191 വോട്ടിന്റെ ഭൂരിപക്ഷം.

കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ്കുട്ടി ചെമ്പിക്കൽ 1118 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ ബിജെപിയിലെ സുരയ്ക്ക് 60 വോട്ടാണ്‌ കിട്ടിയത്‌. ഭൂരിപക്ഷം 1058 വോട്ട്. സിപിഎമ്മിലെ പ്രദീപ്കുമാറിന് 52 വോട്ടാണ് കിട്ടിയത്.

മൂന്നിയൂർ പഞ്ചായത്തിലെ പടിക്കൽ സൗത്ത് വാർഡിലെ ലീഗിലെ പി.പി. സാബിറയ്ക്ക് 1210 വോട്ടാണ് കിട്ടിയത്. രണ്ടാമതെത്തിയ സ്വതന്ത്രസ്ഥാനാർഥി സൗമ്യയ്ക്ക് 172 വോട്ടുണ്ട്. 1038 വോട്ടിന്റെ ഭൂരിപക്ഷം.

തൃക്കലങ്ങോട് പഞ്ചായത്തിലെ കാരക്കുന്ന് ജങ്ഷൻ വാർഡിലെ മുസ്‍ലിംലീഗിലെ മുഹമ്മദിന് 1405 വോട്ട് ലഭിച്ചു. എതിരാളി സിപിഎമ്മിലെ അസീസിന് 245 വോട്ടാണ് കിട്ടിയത്. 1160 വോട്ടിന്റെ ഭൂരിപക്ഷം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}