തേഞ്ഞിപ്പലം: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും ലഹരിക്കെതിരെയുള്ള പോരാട്ടവുമായി വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് അപ്പൂപ്പൻ വേഷം ധരിച്ച് എത്തിയ കുട്ടികളാണ് വേറിട്ട പരിപാടി നടത്തിയത്.
'തമ്പാക്കു മുക്ത് ഭാരത് എക്സ്പ്രസ്സ്' എന്ന ബോധവൽക്കരണ വാഹനവുമായി ക്രിസ്മസ് അപ്പൂപ്പന്മാർ തെരുവിലിറങ്ങിയത് നാട്ടുകാർക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധവും പ്രചാരണവും സംഘടിപ്പിച്ചത്. ക്രിസ്മസ് തൊപ്പിയണിഞ്ഞും കരോൾ പാടിയും കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കാളികളായി. വിദ്യാർത്ഥികളായ റയാൻ ,അനുപമ,അരുണിമ,കെൻസ ,
റെയ്ദ എന്നിവർ നേതൃത്വം നൽകി.
ബോധവൽക്കരണ സംഗമം സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ ഉൽഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ടി മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ജയശ്രീ,കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.