വേങ്ങര: വേങ്ങര പതിമൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
പതിമൂന്നാംവാർഡ് സ്ഥാനാർത്ഥി മുഹമ്മദ് സാദിഖ്, ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്ഥാനാർത്ഥി പി കെ അസുലു, ബ്ലോക്ക് വേങ്ങര ഡിവിഷൻ സ്ഥാനാർത്ഥി ഷഹർബാൻ എ കെ നാസർ, പതിമൂന്നാം വാർഡ്
യുഡിഎഫ് ചെയർമാൻ പറങ്ങോടത്ത് കുഞ്ഞഹമ്മദ്, യുഡിഎഫ് കൺവീനർ ജംഷീർ കെ കെ, മുസ്ലിം ലിഗ് നേതാക്കന്മാരായ മുസ്തഫ മങ്കട, ടിവി ഇക്ബാൽ ടിവി, അഹമ്മദ് ഹാജി കെ കെ, മജീദ് അഷ്റഫ് കെ ടി, കോൺഗ്രസ് നേതാവായ പലേക്കോടൻ കുഞ്ഞിൻ ഹാജി, മുസ്ലിം യൂത്ത് ലീഗ് നേതാക്കന്മാരായ ഫത്താഹ്മൂഴിക്കൽ, അനീസ് ടിവി, മുസ്തഫ കെ കെ, സലാം പുല്ലമ്പലവൻ, ജാഫർ കുറാക്കുന്നൻ എന്നിവർ നേതൃത്വം നൽകി.