കുഴിപ്പുറം കവലയിലെ റോഡ് അപകടഭീതി ഒഴിവാക്കി സിൻസിയർ ക്ലബ്ബ് പ്രവർത്തകർ

കുഴിപ്പുറം: നിരന്തരം അപകടങ്ങൾ പതിവായിരുന്ന കുഴിപ്പുറം കവല ജംഗ്ഷനിലെ റോഡ് ശുചീകരിച്ച് സിൻസിയർ കലാകായിക സാംസ്കാരിക വേദി പ്രവർത്തകർ  റോഡിൽ ചിതറിക്കിടന്നിരുന്ന ചിരൽ കല്ലുകളും മണ്ണും നീക്കം ചെയ്ത് യാത്ര സുഗമമാക്കി.

​ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു. നിരവധി യാത്രക്കാർക്ക് ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്നോണമാണ് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് റോഡ് വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുസ്തഫ എ.ടി, സത്താർ കെ.പി, ശരീഫ് ടി.കെ, അക്ബർ, കുഞ്ഞുട്ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}